ലൂയിസ് ഡാനിയേല്‍
മാരാരിക്കുളം തെക്ക് പഞ്ചായത്ത് പള്ളിയത്തറില് 1917-ല്‍ ജനനം. പുന്നപ്ര-വയലാർ സമരത്തിലും 1938-ലെ പണിമുടക്കിലും സജീവമായിരുന്നു. 1938 നവംബര്‍ 10-ന് തിരുവിതാംകൂര്‍ മഹാരാജാവിന്റെ ജന്മദിനത്തില് ആലപ്പുഴ ശവക്കോട്ട പാലത്തിനു സമീപം നടന്ന പ്രകടനത്തിനുനേർക്ക് പൊലീസ് വെടിവച്ചു. ലൂയിസ് ഡാനിയേലിന്റെ കഴുത്തിൽ വെടിയേറ്റു. വിചാരണ തടവുകാരനായി ആലപ്പുഴ സബ് ജയിലിൽ അടയ്ക്കപ്പെട്ടു. 1940-ൽ എസ്.സി-7/116 നമ്പർ കേസിൽ 6 മാസം കഠിനതടവിനു ശിക്ഷിക്കപ്പെട്ട് സെൻട്രൽ ജയിലിലായി. മർദ്ദനമേറ്റിട്ടുണ്ട്.

