പി.എന്‍. പരമന്
മാരാരിക്കുളം ഊടാംചേരിയില്‍ വീട്ടില്ജനനം. കയര്‍ ഫാക്ടറി തൊഴിലാളിയും തൊഴിലാളി യൂണിയന്റെ സജീവപ്രവര്‍ത്തകനുമായിരുന്ന പി.എന്‍.പരമന്. 1938-ൽ നടന്ന പൊതുപണിമുടക്കിൽ സജീവപങ്കുവഹിച്ചു. പുന്നപ്ര-വയലാർ സമരത്തെത്തുടർന്ന് പിഇ7/1122 നമ്പര്‍ കേസില്‍ പ്രതിയായി. 1946 നവംബര്‍ മുതല്‍ 1947 ഡിസംബര്‍ വരെ ഒളിവിലായിരുന്നു. പരമന്റെ അനുജന് എന്‍.ശങ്കരന് മാരാരിക്കുളം വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ധീരരക്തസാക്ഷിയായിരുന്നു. പരമനോടൊപ്പം ജാഥയിൽ മുൻനിരയിൽ തന്നെയായിരുന്നു ശങ്കരനും. ഒളിവിലിരുന്നകാലത്ത് കുടുംബത്തിനുനിരന്തരമായ പൊലീസ് ശല്യം സഹിക്കേണ്ടിവന്നു.

