സി. രാമന്
മാരാരിക്കുളം തെക്ക് ചെറുകാട്ട് വെളിയില്‍ വീട്ടില്‍ ചീരന്റെയും കൊച്ചുകുഞ്ഞിന്റെയും മകനായി 1899-ല്‍ ജനിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനായിരുന്നു.പുന്നപ്ര-വയലാര്‍ സമരവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുകയും 3 മാസം ആലപ്പുഴ സബ് ജയിലിലും പിന്നീട് 3 വര്‍ഷം സെൻട്രൽ ജയിലിലും ശിക്ഷയനുഭവിച്ചു. 1949-ലെ ജയിൽ കലാപത്തിലും പങ്കാളിയായി. കമ്മ്യൂണിസ്റ്റ് തടവുകാരുടെ കെട്ടിക്കിടക്കുന്ന രക്തത്തിലേക്കു മറിഞ്ഞുവീണ രാമൻ ദേഹമാസകലം രക്തത്തിൽ കുളിച്ചു. തുടർന്ന് ഭീകരമർദ്ദനം ഏൽക്കേണ്ടിവന്നില്ല. പാർട്ടി ഭിന്നിപ്പിനുശേഷം സിപിഐയിൽ പ്രവര്‍ത്തിച്ചു. ഭാര്യ: നാരായണി. മക്കൾ: രാജേന്ദ്രന്, ഷീല.

