ടി.വി. രാഘവൻ
1921-ൽ ജനനം. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്തു. ആറുമാസത്തോളം ഒളിവിലായിരുന്നു. പുന്നപ്ര-വയലാർ സമരത്തിലെ ഒന്നാം വാർഷികം ആചരിച്ച തൊഴിലാളി കമ്മിറ്റിയുടെ കൺവീനറായിരുന്നു ടി.വി രാഘവൻ. 1952 മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ ട്രഷറർ, മാനേജിങ് കമ്മിറ്റി അംഗം, ഫാക്ടറി കമ്മിറ്റി കൺവീനർ എന്നീ നിലകളിലും രണ്ടു പതിറ്റാണ്ടോളം പ്രവർത്തിച്ചു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഹമ്മ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. പിന്നീട് സിപിഐ(എം) പാതിരപ്പള്ളി പാട്ടുകളും സിബ്രാഞ്ച് അംഗമായിരുന്നു. ഭാര്യസുമതി,മക്കൾ സ്നേഹരാജ്, ജയപ്രകാശ്, സ്നേഹഗീത, വിനോമ്മ.

