വി. രാഘവൻ
മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ വൈശ്യംപറമ്പിൽ വേലുവിന്റെയും ചക്കിയുടെയും മകനായി ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയായി. 1938-ലെ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു ലോക്കപ്പിലാക്കി മർദ്ദിച്ചു. പിഇ4/116 നമ്പരായി കേസെടുത്ത് 9 മാസം ശിക്ഷിച്ചു. തിരുവനന്തപുരം സെൻട്രൽ ജയിലിലായിരുന്നു. 1941 ഒക്ടോബറിലാണു ജയിൽ മോചിതനായയത്. പുന്നപ്ര-വയലാർ സമരവുമായി ബന്ധപ്പെട്ട് വീണ്ടും ഒളിവിൽപ്പോയി. 1948 ഒക്ടോബറിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ആറുമാസം ആലപ്പുഴ സബ് ജയിലിൽ ആയിരുന്നു. ഭാര്യ: കാർത്യായയനി. മക്കൾ: സുധർമ്മ, രാജു, വത്സല, സേതു, സതീശൻ, ഉഷ, ബീന.

