ആന്ത്രയോസ് ആന്റണി
പുന്നപ്ര അഞ്ചാം വാർഡിൽ കാരക്കാട് വീട്ടിൽ ആന്ത്രയോസിന്റെ മകനായി 1926-ൽ ജനനം. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. ശരീരത്തിന്റെ വലതുവശത്ത് മുറിവേറ്റു. പിഇ-7/1122 നമ്പർ കേസിൽ അറസ്റ്റു ചെയ്യപ്പെടുകയും ആലപ്പുഴ സബ് ജയിലിൽ തടവുകാരനായി ക്രൂരമർദ്ദനത്തിനിരയാവുകയും ചെയ്തു. തൊഴിൽ ചെയ്യാനുള്ളശേഷി നഷ്ടപ്പെട്ടു. രണ്ടരവർഷം സെൻട്രൽ ജയിലിലും ശിക്ഷയനുഭവിച്ചു.