അയ്യപ്പി നാരായണൻ
മണ്ണഞ്ചേരി വലിയവീട് കുരവേലിൽ അയ്യപ്പിയുടേയും ചെറിയയുടേയും മകനായി 1915-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം നേടിയിരുന്നു. കയർതൊഴിലാളി. വലിയവീടു ക്യാമ്പിലെ അംഗം. ക്യാമ്പിന്റെ സംഘാടക നേതൃത്വം നാരായണനായിരുന്നു. പോലീസുമായുണ്ടായ ഏറ്റുമുട്ടൽ കേസിൽ പ്രതിയായി. ഒളിവിൽ പോയെങ്കിലും അറസ്റ്റിലായി. 6 മാസം അലപ്പുഴ സബ് ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. മർദ്ദനമേറ്റു. 2005-ൽ അന്തരിച്ചു. ഭാര്യ: ലളിത. മക്കൾ: ഉഷ, രാധ, സഞ്ജയൻ, രാജു, കലേഷ്, ലത.

