ജി. ഭാസ്ക്കരൻ നായർ
മണ്ണഞ്ചേരി പഞ്ചായത്ത് ആര്യാട് റോഡ് മുക്കിന്പടിഞ്ഞാറ് ഭാഗത്ത് ജി. ഭാസ്ക്കരൻ നായർ താമസിച്ചിരുന്നത്. എസ്.ഡി.വി. സ്കൂളിൽ നിന്നും ഇന്റർമീഡിയേറ്റ് വിജയിച്ചിരുന്നു. ക്വിറ്റ്ഇന്ത്യാ സമരത്തിലും തുടർന്ന് പുന്നപ്ര-വയലാർ സമരത്തിലും പങ്കെടുത്തു. നിരവധി കേസുകളിൽ പ്രതിയായി. അറസ്റ്റ് ഒഴിവാക്കാൻ കുറെയധികം കാലം ഒളിവിൽ കഴിഞ്ഞെങ്കിലും അറസ്റ്റിലായി. ആലപ്പുഴ സബ് ജയിൽ, തിരുവനന്തപുരം സെൻട്രൽ ജയിൽ എന്നിവിടങ്ങളിൽ മൂന്നുവർഷക്കാലം തടവുശിക്ഷ അനുഭവിച്ചു. ക്രൂരമർദ്ദനത്തിനിരയായി. സമരാനന്തരം കലവൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കലവൂർ വ്യാപാരി വ്യവസായി അസോസിയേഷന്റെ പ്രസിഡന്റ് എന്നീ ചുമതലകൾ നിർവ്വഹിച്ചു. മക്കൾ: ബാബുനാഥ്, വൈജയന്തി, ഷീലാകുമാരി, ശശികല.

