വി.കെ. ഭാസ്ക്കരൻ
തത്തംപള്ളിപ്ലാക്കിൽ വീട്ടിൽ കൊച്ചുകുട്ടിയുടെ നാല് മക്കളിൽ മൂത്തമകനായിരുന്നു ഭാസ്ക്കരൻ. എസ്.ഡി.വി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. കയർത്തൊഴിലാളി ആയിരുന്നു. മാരാരിക്കുളം പാലം പൊളിച്ച സംഘത്തിൽ ഉണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് പോലീസ് ശല്യംചെയ്തപ്പോൾ ഒളിവിൽ പോയി. സമരത്തിന്റെ വീര്യം കുറഞ്ഞപ്പോഴാണ് നാട്ടിലെത്തിയത്. തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സജീവ പ്രവർത്തകനായി. ഭാര്യ: ഭാർഗ്ഗവി. മക്കൾ: ഓമന, വിശ്വംഭരൻ, ഷാജി, സാബു, മധു.