കെ.കെ. നാണു
മണ്ണഞ്ചേരി ആര്യാട് വടക്ക് കൊച്ചുതയ്യിൽ വീട്ടിൽ കൊച്ചുകുഞ്ഞിന്റെ മകനായി 1934-ൽ ജനിച്ചു. വിരുശ്ശേരി ക്യാമ്പ് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. മറ്റു ക്യാമ്പുകളിലേയ്ക്ക് കത്തുകൾ എത്തിക്കുന്ന ചുമതലയായിരുന്നു ക്യാമ്പ് ലീഡറായ കൊച്ചുനാരായണൻ നാണുവിനെ ഏൽപ്പിച്ചത്. സൈക്കിൾ മാർഗ്ഗം ആയിരുന്നു ക്യാമ്പുകളിൽ നിന്നും ക്യാമ്പുകളിലേക്കുള്ള യാത്ര. 2001-ൽ അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കൾ: ശിവദാസ്, കുസുമം, ജഗദംബിക, സരസ്വതി.

