ആർ. ചക്രപാണി
മണ്ണഞ്ചേരി, ആര്യാട് നോർത്ത്കലവൂർ കാട്ടുങ്കൽ (ബാബു ഭവനം) രാമന്റെയും കാളിയുടെ മകനായി 1925-ൽ ജനിച്ചു. കയർ തൊഴിലാളി ആയിരുന്നു. വലിയവീട് ക്യാമ്പിലായിരുന്നു പ്രവർത്തനം. മാരാരിക്കുളം പാലം പൊളിക്കലുമായി ബന്ധപ്പെട്ട് ഒളിവിൽ പോയി. സമരാനന്തരം പോസ്റ്റ്ഓഫീസിൽ ജോലി ചെയ്തു. 2011-ൽ അന്തരിച്ചു. ഭാര്യ: വസുമതി. മക്കൾ: സുജാത, ഭുവനേന്ദ്രബാബു.

