ഇബ്രാഹിംകുട്ടി
മണ്ണഞ്ചേരി പടിഞ്ഞാറേ ഇടത്തിണ്ണയിൽ വാവക്കുഞ്ഞിന്റെയും ആമിനയുടെയും അഞ്ചുമക്കളിൽ നാലാമനായി ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. ബീഡിതെറുപ്പ് തൊഴിലാളി ആയിരുന്നു. വളവനാട് ക്യാമ്പിന്റെ സബ് ക്യാമ്പായ പാതിരപ്പള്ളിവെളി ക്യാമ്പിലായിരുന്നു പ്രവർത്തനം. വളവനാട് പാലംപൊളിക്കൽ സമരത്തിൽ പങ്കാളിയായി. ഏറെക്കാലം ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. ജയിലിൽ കിടന്നിട്ടുണ്ട്. മക്കൾ:മുത്തലിബ്, അഹമ്മദ്, കബീർ, മൈമുനാബീവി, റംലാബീവി, മഹിളാർക്കോയ, മുഹമ്മദ് അഷ്റഫ്.

