പി.എന്‍. ദേവസ്യ
പറവൂര്വടക്ക് ആശാരി വെളി വീട്ടില്‍ നിക്ലാവിന്റെയും അന്നമ്മയുടെയും മകനായി 1916-ൽ ജനനം. കയര്‍ തൊഴിലാളിയായിരുന്നു.പുന്നപ്രസമരത്തില്‍ പങ്കെടുത്തു. വലതു തോളിന്റെ മുകൾഭാഗത്ത് മുറിവേറ്റു. സമരത്തിന്റെ ഭാഗമായി കോട്ടയത്തേയ്ക്ക് ഒളിവില്‍ പോകുകയും, അവിടെ വെച്ച് പിടിക്കപ്പെടുകയും ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. 1964-നുശേഷം സിപിഐ(എം)ല്‍ സജീവ പ്രവര്ത്തകന് ആയിരുന്നു. മക്കള്‍: ബേബിമേരിക്കുട്ടി, അമ്മിണി, എല്‍സമ്മ, ഏലമ്മ, ജോണി, അലക്സാണ്ടര്‍, റൂബി.

