രാമൻ ഗോപാലൻ
മണ്ണഞ്ചേരി കോമളപുരം കൂനം പുളിയ്ക്കവീട്ടിൽ ശങ്കറിന്റെയും കുഞ്ഞിക്കാളിയുടേയും മകനായി 1908-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം. പി.എൽ കമ്പനിയിലെ തൊഴിലാളി. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പ്രതിയായി. അറസ്റ്റിലായി ആലപ്പുഴ സബ് ജയിലിൽ ഒന്നരവർഷവും സെൻട്രൽ ജയിലിൽ 9 മാസവും ജയിൽശിക്ഷ അനുഭവിച്ചു. ക്രൂരമർദ്ദനത്തിനിരയായി. താമപത്രം ലഭിച്ചു. 1976-ൽ അന്തരിച്ചു. ഭാര്യ: ഗൗരി ഭാർഗ്ഗവി. മക്കൾ: അശോകൻ, സ്വാമിനാഥൻ, സുജാത.

