കേശവ പുരുഷന്
പുന്നപ്ര വാടയ്ക്കല്‍ കണ്ണങ്കാട്ടുവെളി വീട്ടില്‍ കേശവന്റെയും മണിയുടെയും മകനായി 1911-ൽ ജനനം. കർഷക തൊഴിലാളിയായിരുന്നു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയെങ്കിലും പിടിക്കപ്പെട്ടു. വി.എസ്. അച്യുതാനന്ദനോടൊപ്പം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. മക്കള്‍: പുഷ്ക്കരന്‍, ഉണ്ണി കൃഷ്ണന്, പുഷ്പവല്ലി, ആനന്ദവല്ലി, സുന്ദരന്‍, പുഷ്പരാജ്.

