കെ. മാധവന്
പറവൂര്‍ ആയിരം തൈവളപ്പില്‍ കൊച്ചയ്യപ്പന്റെയും ലക്ഷ്മിയുടേയും മകനായി 1909-ൽ ജനിച്ചു. പുന്നപ്ര സമരത്തിൽ പങ്കെടുക്കുകയും മുട്ടിനു താഴെ വെടിയേൽക്കുകയും ചെയ്തു. തുടർന്ന് ചെങ്ങന്നൂർ ഭാഗങ്ങളിൽ ഒളിവിൽ കഴിയുമ്പോൾ മുറിവിനു ചികിത്സ തേടവെ പൊലീസ് കസ്റ്റഡിയിലായി. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു. 1990 ജൂണ്‍ 20-ന് അന്തരിച്ചു. ഭാര്യ: ലക്ഷ്മി, മക്കള്‍: മന്ദാകിനി, ശിവദാസന്‍, ചന്ദ്രമതി, പുഷ്ക്കരന്‍, രത്നമ്മ, അനുരാധ, ആനന്ദഭായി.