കെ. കേശവൻ
പുന്നപ്ര പറവൂർ പനമ്പടി വീട്ടിൽ ജനനം. പിന്നീട് ആലപ്പു വടക്ക് ആശ്രമം വാർഡ് തോപ്പിൽ വീട്ടിലേക്കു താമസം മാറ്റി. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്നു. 1938-ലെ പൊതുപണിമുടക്കുമായി ബന്ധപ്പെട്ട് മൂന്നുമാസം ആലപ്പുഴ ലോക്കപ്പിലും ആറുമാസം തിരുവനന്തപുരം സെൻട്രൽ ജയിലിലും തടവിലായി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തതിനെത്തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. ഒൻപതുമാസം ആലപ്പുഴ സബ് ജയിലിലും ഒൻപതുമാസം തിരുവനന്തപുരം സെൻട്രൽ ജയിലിലും തടവുശിക്ഷ അനുഭവിച്ചു. ക്രൂരമർദ്ദനത്തിനിരയായ കേശവന്റെ കൈകാലുകൾക്കു ബലക്ഷയമുണ്ടായി. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. പറവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. ഭാര്യ: ദേവകി. മക്കൾ: പൊന്നപ്പൻ, ബാഹുലേയൻ