ഓളോത്തറ കൃഷ്ണൻ
പറവൂർ ഓളോത്തറ വീട്ടിൽ കുഞ്ഞന്റെ മകനായി ജനനം.
കച്ചവടക്കാരനായിരുന്നു. പുന്നപ്ര സമരത്തിന്റെ
തയ്യാറെടുപ്പുകളിൽ എം.കെ. സുകുമാരനോടൊപ്പം ഒരു
അംഗരക്ഷകനെപ്പോലെ ഒരുമിച്ചു പ്രവർത്തിച്ചു. എല്ലാ
ക്യാമ്പുകളിലും പോവുകയും ട്രെയിനിംഗ്
പരിശോധിക്കുകയും ചർച്ചകളും യോഗങ്ങളും
നടത്തുകയും ചെയ്തു. പുന്നപ്ര, പറവൂർ പ്രദേശങ്ങളിൽ
നിന്നുള്ള ജാഥയിലാണ് കൃഷ്ണൻ പങ്കെടുത്തത്. ഇവർ
പൊലീസ് ക്യാമ്പിന്റെ കിഴക്കുവശത്തു വന്നുചേർന്നു.
ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ്
വളഞ്ഞു. വെടിവയ്പ്പിൽ നിന്നു രക്ഷപ്പെട്ടു. 48/22 നമ്പർ
കേസിൽ 27-ാം പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ടു.
ക്രൂരമർദ്ദനത്തിനിരയായി. ദീർഘകാലം സെൻട്രൽ ജയിലിൽ
ശിക്ഷ അനുഭവിച്ചു.