ജോനീസ് മൈക്കിൾ
പുന്നപ്ര വലിയതയ്യിൽ വീട്ടിൽ ജോനീസിന്റെ മകനായി 1929-ൽ ജനിച്ചു. മത്സ്യത്തൊഴിലാളി യൂണിയൻ സെക്രട്ടറിയായിരുന്നു. കൂടം തീയിട്ട കേസിൽ 8-ാം പ്രതിയായിരുന്നു.ഈ കേസിൽ പിന്നീട് മൂന്നുവർഷവും 10 മാസവും കഠിനതടവിനു ശിക്ഷിക്കപ്പെട്ടു. വട്ടയാൽ ക്യാമ്പ് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നത്. ആലിശ്ശേരി, ബീച്ച്, വാടയ്ക്കൽ, വട്ടയാൽ എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ കുതിരപ്പന്തി, കുമാരവൈജയന്തി വായനശാലയ്ക്കു സമീപം എത്തിച്ചേർന്നു. അവിടെനിന്നും കേന്ദ്രീകരിച്ച് ഒറ്റജാഥയായി പൊലീസ് ക്യാമ്പിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് എത്തിച്ചേർജാഥയിലെ അംഗമായിരുന്നു മൈക്കിൾ.ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. നേതാക്കൾ ഇൻസ്പെക്ടർ നാടാരുമായി വാഗ്വാദം നടത്തുന്നതിനിടയിൽ വെടിപൊട്ടി. സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു.കുന്തവും വാക്കത്തികളും കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായി തൊഴിലാളികൾ തിരിച്ചടിച്ചു. മൈക്കിൾ ഹെഡ്കോൺസ്റ്റബിളുമായി മൽപ്പിടുത്തം നടത്തി. 48/22 നമ്പർ കേസിൽ 20-ാം പ്രതിയായി. ഒളിവിൽ പോയെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടു. അതിക്രൂരമായ മർദ്ദനത്തിനിരയായി. പട്ടം സർക്കാരിന്റെ അവസാനകാലത്ത് കമ്മ്യൂണിസ്റ്റുകാരും സർക്കാരും തമ്മിലുണ്ടാക്കായ രാഷ്ട്രീയ ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ ജയിൽമോചിതനായി.