എസ്. ശങ്കരന്
പുന്നപ്ര നടുവിലേഴത്ത് കളര്‍കോട് വീട്ടില്‍ 1921-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം. കയര്‍ തൊഴിലാളി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. വലതു കൈയിലും തോളിന്റെ പുറകിലും മുറിവേറ്റു. പി.ഇ.7/1122 നമ്പർ കേസിൽ ഒൻപതുമാസം ആലപ്പുഴ സബ് ജയിലിൽ തടവിലായിരുന്നു. ഭീകരമർദ്ദനത്തിന് ഇരയായി. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി. 1972-ൽ അന്തരിച്ചു. ഭാര്യ: മാധവി. മക്കൾ: സദാനന്ദന്, സതീന്ദ്രന്, വിജയമ്മ, സുശീല, രാജമ്മ, രാജു, പുരുഷന്.