ആർ. ദിവാകരൻ
ആലപ്പുഴ വടക്ക് തെക്കനാര്യാട് അവലൂക്കുന്ന് നികർത്തിൽ വീട്ടിൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. യൂണിയൻ പ്രവർത്തകനെന്ന നിലയിൽ തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചു. പുന്നപ്ര സമരത്തിൽ പങ്കെടുത്തതിനെത്തുടർന്ന് കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒൻപതുമാസം ഒളിവിൽ കഴിഞ്ഞു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ആലപ്പുഴ ഉദയാ സ്റ്റുഡിയോയിൽ ജോലി ചെയ്തിരുന്നു. ഭാര്യ: തങ്കമ്മ. മക്കൾ: പുഷ്പാംഗദൻ, മുരളീധരൻ, തങ്കപ്പൻ, സുലേഖ, അല്ലി.