ലോനൻ ജോസഫ്
പുന്നപ്ര പനയ്ക്കൽ വീട്ടിൽ ലോനന്റെ മകനായി ജനിച്ചു. മത്സ്യത്തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രണത്തിൽ പങ്കെടുത്തു. പുന്നപ്ര, പറവൂർ പ്രദേശങ്ങളിൽ നിന്നുള്ള ജാഥയിലാണ് ജോസഫ് പങ്കെടുത്തത്. ഇവർ പൊലീസ് ക്യാമ്പിന്റെ കിഴക്കുവശത്തു വന്നുചേർന്നു.ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു. കുന്തവും വാക്കത്തികളും കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായി തൊഴിലാളികൾ തിരിച്ചടിച്ചു. ജോസഫ് വെടിയേറ്റുവീണു. വെടിവയ്പ്പ് അവസാനിച്ചപ്പോൾ മറ്റു സഖാക്കളാണ് ജോസഫിനെ സമരഭൂമിയിൽ നിന്നും എടുത്തുകൊണ്ടുപോയത്. 48/22 നമ്പർ കേസിൽ 91-ാം പ്രതിയായി. അറസ്റ്റ് ചെയ്യപ്പെട്ടു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു.

