കെ.കെ. വാവച്ചന്
ആര്യാട് കൈതത്തില്‍ വീട്ടില്‍ കിട്ടുവിന്റെയും പാറുവിന്റെയും മകനായി 1922-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി.കയര്‍ തൊഴിലാളിയായിരുന്നു. പ്ലാശുകുളങ്ങര ക്യാമ്പിലെ വോളണ്ടിയര്‍ ആയിരുന്നു. പിഇ 7/1122 നമ്പര്‍ കേസില്‍ പ്രതിയായി 8 മാസം ഒളിവിൽ കഴിഞ്ഞു. കാവാലം, പുളിങ്കുന്ന്, കൈനകരി, എടത്വ എന്നിവിടങ്ങളിലായിരുന്നു ഒളിവില്‍ കഴിഞ്ഞത്. 1978 സെപ്തംബര്‍ 28-ന് അന്തരിച്ചു.ഭാര്യ:മാധവി ലക്ഷ്മി. മക്കള്‍:പൊന്നപ്പന്, മോഹനന്, പ്രസന്നന്, പുഷ്പാംഗദൻ, ഓമന.