പാണ്ഡ്യാലയ്ക്കൽ ശ്രീധരൻ
പുന്നപ്ര പാണ്ഡ്യാലയ്ക്കൽ വീട്ടിൽ ഗോവിന്ദന്റെ മകനായി ജനനം. കൂലിപ്പണിക്കാരൻ ആയിരുന്നു.പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. പുന്നപ്ര, പറവൂർ പ്രദേശങ്ങളിൽ നിന്നുള്ള ജാഥയിലാണ് സുകുമാരൻ പങ്കെടുത്തത്. ഇവർ പൊലീസ് ക്യാമ്പിന്റെ കിഴക്കുവശത്തു വന്നുചേർന്നു.ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു.നേതാക്കൾ ഇൻസ്പെക്ടർ നാടാരുമായി വാഗ്വാദം നടത്തുന്നതിനിടയിൽ വെടിപൊട്ടി.സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു.കുന്തവും വാക്കത്തികളും കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായി തൊഴിലാളികൾ തിരിച്ചടിച്ചു.വെടിവയ്പ്പിൽ നിന്നും രക്ഷപ്പെട്ടു. 48/22 നമ്പർ കേസിൽ 41-ാം പ്രതിയായി. സെൻട്രൽ ജയിലിൽ തടവിലായി