എ.കെ. ശ്രീധരൻ
പുന്നപ്ര കന്നിട്ടപ്പറമ്പിൽ ജനനം. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്തു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. എം.കെ. ചക്രപാണിയുടെ വാക്കുകളിൽ- വെടിയേറ്റു സംഭവസ്ഥലത്തു കിടന്നിരുന്ന ശ്രീധരനെ രാത്രിയിൽ വന്ന പൊലീസ് ജീവനുണ്ടെന്നു മനസിലാക്കി പിന്നെയും തോക്കിന്റെ പാത്തികൊണ്ടിടിച്ചു. രാത്രി രണ്ടുമണിയോടുകൂടി അവർ പോയപ്പോൾ ശ്രീധരൻ ഇഴഞ്ഞു വീടിന്റെ അടുത്തെത്തി.” പറവൂർ ചന്തയിലെ കൃഷ്ണൻ വൈദ്യരെ പിറ്റേന്നു രാത്രിയിൽ വിളിച്ചുകൊണ്ടുവന്നു. മുറിവുകൾ കഴുകി കെട്ടിക്കൊണ്ടിരിക്കുമ്പോൾ പൊലീസ് എത്തി അറസ്റ്റ് ചെയ്തു. 48/22 നമ്പർ കേസിൽ 24-ാം പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ടു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ പ്രത്യേകം സജ്ജീകരിച്ച കോടതിയിലായിരുന്നു വിചാരണ. രണ്ടുവർഷം ശിക്ഷിക്കപ്പെട്ടു.