അന്തോണി ആണ്ടി
മാരാരിക്കുളം തെക്ക് പഞ്ചായത്ത് പള്ളിപ്പറമ്പില്‍ വീട്ടില്‍ 1899-ല്‍ ജനനം.പ്രാഥമിക വിദ്യാഭ്യാസം നേടി. സമരത്തില്‍ സജീവമായിരുന്നു. കാട്ടൂർ വെടിവയ്പ്പിന്റെ അന്നു രാവിലെ പട്ടാളക്കാർ അന്തോണിയുടെ വീട്ടിൽച്ചെന്ന് കലുങ്ക് പൊളിച്ചതിനെക്കുറിച്ചു ചോദിച്ചു. പിടിക്കാൻ ശ്രമിച്ചപ്പോൾ കൈയിലിരുന്ന കത്തി പട്ടാളക്കാർക്കു നേരെ എറിഞ്ഞു. ഏറും വെടിവയ്പ്പും ഒന്നിച്ചായിരുന്നു. രണ്ടു വെടിയേറ്റു. പി.ഇ 7/1122 കേസില്‍ പ്രതിയായി.ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴ് മാസക്കാലം ആലപ്പുഴ സബ്ജയിലില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നു. ക്രൂരമായ മർദ്ദനമേറ്റു. കാട്ടൂർ ജോസഫിന് വെടികൊണ്ട സ്ഥലത്തിന് സമീപമാണ് താമസിച്ചിരുന്നത്. വെടിയേറ്റതുമൂലം ജോലിചെയ്യാൻ കഴിയാതായി. 1977 ഒക്ടോബർ 28-ന് അന്തരിച്ചു.ഭാര്യ: മറിയം. മക്കള്‍: സാമുവല്‍,സിറിള്‍, റജീന, അന്തോനി.