വി. ആൻ്റണി
മാരാരിക്കുളം വലിയതയ്യിൽ വീട്ടിൽ 1902-ൽ ജനനം. കാർട്ടൂർ വെടിവയ്പ്പിനെതുടര്‍ന്ന് പിഇ-7/122, പിഇ-9/122 എന്നീകേസുകളിൽ പ്രതി ആയതിനാല്‍11 മാസംഒളിവില്പോയി. ഭാര്യ വീടായ വാടയ്ക്കലിലായിരുന്നു ഒളിവുതാമസം. സ്വന്തം വീട്ടിൽ വന്നപ്പോൾ പൊലീസ് പിടിയിലായി. ക്രൂരമായ മർദ്ദനം ഏൽക്കുകയും 8 മാസം ആലപ്പുഴ ലോക്കപ്പിൽ കിടക്കുകയും ചെയ്തു. താമ്രപത്രം ലഭിച്ചിട്ടുണ്ട്.1982-ൽ അന്തരിച്ചു. ഭാര്യ: കത്രീന. മക്കൾ: ആന്റണി,സെലിന്, റെജീന, പൗലോസ്, റൈനോള്‍ഡ്, ജൈനമ്മ.