കെ.ജി. ചക്രപാണി
മുഹമ്മ മേഖലയിലെ ക്യാമ്പുകളിൽ വോളണ്ടിയർമാരുടെ ജനറൽ ക്യാപ്റ്റനും സബ് കമ്മിറ്റി കൺവീനറുമായിരുന്നു. മേഖല തിരിച്ചുള്ള ക്യാപ്റ്റന്മാരെയും വാർഡ് തിരിച്ചുള്ള ക്യാപ്റ്റന്മാരെയും സഹായിക്കുവാനും പരിശീലനം നൽകുവാനും പട്ടാളത്തിൽ നിന്നു പിരിഞ്ഞവരെ കണ്ടെത്തി നിയോഗിക്കുകയും മൂന്നാഴ്ചത്തെ പ്രവർത്തനഫലമായി യൂണിയൻ അതിർത്തിയിൽ നാലായിരത്തോളംപേർ അംഗങ്ങളായുള്ള വാർഡ് കമ്മിറ്റികളും പരിശീലനം ലഭിച്ച ആയിരത്തിഅഞ്ഞൂറ് വോളണ്ടിയർമാരെയും സംഘടിപ്പിക്കാൻ കഴിഞ്ഞു. ഈ പ്രവർത്തനങ്ങൾക്കെല്ലാം മുന്നിൽനിന്നു പ്രവർത്തിച്ചത് ചക്രപാണി ആയിരുന്നു.