വാധ്യാർ ഗംഗാധരൻ
ഒക്ടോബർ 23-ന് പുന്നപ്രയിൽ നിന്ന് ആലപ്പുഴ പട്ടണത്തിലേക്കു നടത്തിയ എക്സ് സർവ്വീസുകാരുടെ ജാഥയുടെ നേതാക്കളിൽ ഒരാളായിരുന്ന വാധ്യാർ ഗംഗാധരൻ. സാധാരണവേഷത്തിൽവന്ന മുൻപട്ടാളക്കാർ ഈരേ തോടിനു സമീപംവച്ചു പട്ടാളവേഷത്തിലേക്കു മാറി. എല്ലാവരുടെ പക്കലും കത്തിയും ഒരു ബാഗ് നിറയെ പാറക്കല്ലുകളും ഉണ്ടായിരുന്നു. പൊലീസ് ക്യാമ്പിലേക്കുള്ള പട്ടാളനീക്കത്തെ റോഡിൽവച്ച് തടയുകയായിരുന്നു ലക്ഷ്യം ഡി.എസ്.പി വൈദ്യനാഥ അയ്യരുടെ നേതൃത്വത്തിൽ പട്ടാളവണ്ടിയിൽ വന്ന റിസർവ്വുകാരെ വഴിയിൽ തടഞ്ഞു. വെടിവയ്പ്പിൽ രണ്ടുപേർ രക്തസാക്ഷികളായി. സമരക്കാരുടെ സംഖ്യാബാഹുല്യത്തിനും നിശ്ചയദാർഡ്യത്തിനും മുന്നിൽ ഡി.എസ്.പിക്കു വഴങ്ങേണ്ടിവന്നു. അവർ പിന്തിരിഞ്ഞു