സിൽവസ്റ്റർ ആൽബർട്ട്
പുന്നപ്ര വാടയ്ക്കൽ വട്ടത്തിൽ വീട്ടിൽ സിൽവസ്റ്ററിന്റെ മകനായി 1919-ൽ ജനിച്ചു. മത്സ്യത്തൊഴിലാളി യൂണിയൻ പ്രവർത്തകനായിരുന്നു. യൂണിയന്റെ ആവിർഭാവത്തോടെ മത്സ്യമേഖലയിലെ അനീതികളെ ചോദ്യം ചെയ്യാനും നാല് മത്സ്യത്തൊഴിലാളികളെ അകാരണമായി അറസ്റ്റ് ചെയ്യുകയും ഭീകരമായി മർദ്ദിക്കുകയും ചെയ്തു. കള്ളപ്പരാതിയെ തുടർന്നാണ് പൊലീസ് നടപടിയെന്ന് യൂണിയൻ ആക്ടിംഗ് സെക്രട്ടറി കെ.എസ്. ബെന്നിനെ തൊഴിലാളികൾ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം മത്സ്യത്തൊഴിലാളികൾ മുതലാളിമാരുടെ ഓഫീസുകൾ വളഞ്ഞു തീയിട്ടു. മുതലാളിമാർ ഓടി രക്ഷപ്പെട്ടു. ഓഫീസിൽ ഉണ്ടായിരുന്ന ഇപ്പോലിഞ്ഞിനെ ഓടിച്ചിട്ടു മർദ്ദിച്ചു. കൂടങ്ങൾക്കു തീയിട്ടു. തൊഴിലാളികൾ രണ്ടായി പിരിഞ്ഞ് മുതലാളിമാരുടെ വീടുകൾ ആക്രമിച്ചു. ചിലവ തീയിട്ടു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ ബെന്നിന്റെ നിർബന്ധത്തിനു വഴങ്ങി പിരിഞ്ഞുപോയി. കൂടം തീവയ്പ്പിനെത്തുടർന്ന് പിഇ.5/122 നമ്പർ കേസിൽ ആൽബർട്ട് 2-ാം പ്രതിയായി. പൊലീസ് അറസ്റ്റ് ചെയ്തു ക്രൂരമായി മർദ്ദിച്ചു. ആറുവർഷവും ഏഴുമാസവും കഠിനതടവിനും 500 രൂപ പിഴയും പിഴ ഒടുക്കാതിരുന്നാൽ ആറുമാസം അധികം കഠിനതടവിനും സെഷൻസ് കോടതി 1949 ഡിസംബർ 9-ന് ശിക്ഷിച്ചു.

