സെബാസ്റ്റ്യൻ
പുന്നപ്രയിലെ സെബാസ്റ്റ്യൻ പൊലീസ് ക്യാമ്പ് ആക്രമണത്തിനുപോയത് പി.കെ. വിജയൻ, വിജയന്റെ ജ്യേഷ്ഠൻ പാച്ചു, തങ്കപ്പൻ, ചക്രപാണി എന്നിവർ ഒരുമിച്ചാണ്. പനച്ചുവീട്ടിനു നേരെ പടിഞ്ഞാറോട്ടുനീങ്ങി വാവക്കാട് പൊഴിനീന്തി അക്കരെയിറങ്ങിയാണ് മാർച്ച് ചെയ്തത്. ക്യാമ്പിൽ എത്തുംമുമ്പ് വെടിവയ്പ്പ് ആരംഭിച്ചിരുന്നു. പി.കെ. വിജയന്റെ സാക്ഷ്യം പ്രകാരം സെബാസ്റ്റ്യൻ വെടിയേറ്റ് അദ്ദേഹത്തിന്റെ അടുക്കൽ കിടന്നാണ് അന്തരിച്ചു. (റോയ് മാത്യുവിന്റെ പുസ്തകം) എന്നാൽ കെ.എസ്. ബെന്നിന്റെ ലിസ്റ്റിൽ സെബാസ്റ്റ്യൻ ഇല്ല.

