വാവ മൈഡത്തീഞ്ഞു
പുന്നപ്ര കൊച്ചീക്കാരൻ വീട്ടിൽ വാവയുടെ മകനായി 1911-ൽ ജനിച്ചു. മത്സ്യത്തൊഴിലാളിയും യൂണിയൻ പ്രവർത്തകനുമായിരുന്നു. യൂണിയന്റെ ആവിർഭാവം തൊഴിലാളികളിൽ വലിയ ഉണർവുണ്ടാക്കി. കള്ളക്കേസിൽ കുടുക്കി യൂണിയൻ പ്രവർത്തകരെ മർദ്ദിച്ച് ഒതുക്കുകയെന്ന നയമാണ് അവർ സ്വീകരിച്ചത്. നാല് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു ലോക്കപ്പിലിട്ടു ക്രൂരമായി മർദ്ദിച്ചു. കള്ളപ്പരാതികളുടെ അടിസ്ഥാനത്തിൽ കൂടുതൽ യൂണിയൻ പ്രവർത്തകരെ പൊലീസ് അന്വേഷിച്ച് എത്തിയതോടെ സംഘർഷം രൂക്ഷമായി. തുടർന്ന് അന്തപ്പൻ മുതലാളിയുടെ ഓഫീസും കൂടങ്ങളും പ്രമാണിമാരുടെ വീടുകളും ആക്രമിക്കപ്പെട്ടു.കൂടം തീവയ്പ്പിനെത്തുടർന്ന് പിഇ.5/122 നമ്പർ കേസിൽ മൈഡത്തീഞ്ഞു 6-ാം പ്രതിയായി. പൊലീസ് അറസ്റ്റ് ചെയ്തു ക്രൂരമായി മർദ്ദിച്ചു. ആറുവർഷവും നാലുമാസവും കഠിനതടവിനും 200 രൂപ പിഴയും പിഴ ഒടുക്കാതിരുന്നാൽ രണ്ടുമാസം അധികം കഠിനതടവിനും ശിക്ഷിച്ചു.