എച്ച്.എസ്. തങ്കപ്പൻ
പുന്നപ്ര ഹനുമാൻ പറമ്പിൽ തങ്കപ്പൻ ഫാക്ടറി തൊഴിലാളിയായിരുന്നു. സ്വാതന്ത്ര്യസമര സേനാനി എച്ച്.എസ്. ചക്രപാണിയുടെ അനുജനായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണ സമരത്തിൽ പങ്കെടുത്തു.പുന്നപ്ര, പറവൂർ പ്രദേശങ്ങളിൽ നിന്നുള്ള ജാഥയിലെ അംഗമായിരുന്നുതങ്കപ്പൻ. ഇവർ പൊലീസ് ക്യാമ്പിന്റെ കിഴക്കുവശത്തു വന്നുചേർന്നു.ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു. കുന്തവും വാക്കത്തികളും കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായി തൊഴിലാളികൾ തിരിച്ചടിച്ചു. വെടിയേറ്റു തങ്കപ്പൻ രക്തസാക്ഷിയായി.