എൻ. തങ്കപ്പൻ
ചേപ്പാട് മുട്ടം വലിയകുഴിയിൽ ചാത്തവന കിഴക്കേതിൽ 1925-ൽ ജനിച്ചു. ആലപ്പുഴയിൽ കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്ത് ഒന്നരവർഷം ഒളിവിൽ കവിഞ്ഞു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ദേശാഭിമാനി ചേപ്പാട് പത്രഏജന്റായിരുന്നു. ഭാര്യ: ജാനകി. മക്കൾ: തുളസി, ഉദയൻ, ബാബു, ബേബി.

