കെ. ദാമോദരന്‍
മാരാരിക്കുളം തെക്ക് ഒറ്റതെങ്ങുങ്കല്‍ വീട്ടില്‍ 1926-ൽ ജനനം. 12-ാം വയസിൽ അച്ഛനും അമ്മയും മരിച്ചു. രണ്ട് സഹോദരിമാരുമായി ആര്യാടുള്ള അച്ഛന്റെ വീട്ടിൽനിന്നും കലവൂരിലെ അമ്മയുടെ വീട്ടിലേക്ക്താമസം മാറ്റി. ഡാറാസ്മെയിൽ കമ്പനിയിൽ ചെറുപ്പത്തിൽ തന്നെ ജോലിക്കു പോയി. ട്രേഡ് യൂണിയൻ പ്രവർത്തനം തുടങ്ങി. കമ്മ്യൂണിസ്റ്റ് പാർടിയിൽ അംഗമായി. സമരത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് പിഇ-7/1122 കേസില്‍ പ്രതിയായി. 10 മാസക്കാലം ഒളിവുജീവിതം നയിച്ചു.പാര്‍ട്ടി വിഭജനത്തിനുശേഷം സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനുഭാവിയായി തുടര്‍ന്നു. എസ്എന്‍ഡിപി പ്രവര്‍ത്തനവും ഉണ്ടായിരിന്നു. 1977 ജൂണ്‍ 27-ന് അന്തരിച്ചു. ഭാര്യ: പൊന്നമ്മ.മക്കള്‍: സുനില്‍കുമാര്‍, ബീന, അജിത്കുമാര്‍