ശൗര്യാരു ഞെണ്ടി ദേവസ്യ
പുന്നപ്ര വട്ടത്തിൽ വീട്ടിൽ ശൗര്യാരുടെ മകനായി ജനിച്ചു. മത്സ്യത്തൊഴിലാളിയും യൂണിയൻ പ്രവർത്തകനായിരുന്നു. യൂണിയന്റെ ആവിർഭാവം തൊഴിലാളികളിൽ വലിയ ഉണർവുണ്ടാക്കി. കള്ളക്കേസിൽ കുടുക്കി യൂണിയൻ പ്രവർത്തകരെ മർദ്ദിച്ച് ഒതുക്കുകയെന്ന നയമാണ് അവർ സ്വീകരിച്ചത്. നാല് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു ലോക്കപ്പിലിട്ടു ക്രൂരമായി മർദ്ദിച്ചു. കള്ളപ്പരാതികളുടെ അടിസ്ഥാനത്തിൽ കൂടുതൽ യൂണിയൻ പ്രവർത്തകരെ പൊലീസ് അന്വേഷിച്ച് എത്തിയതോടെ സംഘർഷം രൂക്ഷമായി. തുടർന്ന് അന്തപ്പൻ മുതലാളിയുടെ ഓഫീസും കൂടങ്ങളും പ്രമാണിമാരുടെ വീടുകളും ആക്രമിക്കപ്പെട്ടു.കൂടം തീവയ്പ്പിനെത്തുടർന്ന് പിഇ.5/122 നമ്പർ കേസിൽ ദേവസ്യ27-ാം പ്രതിയായി. പൊലീസ് അറസ്റ്റ് ചെയ്തു ക്രൂരമായി മർദ്ദിച്ചു. ആലപ്പുഴ സെഷൻസ് കോടതി മൂന്നേകാൽവർഷം കഠിനതടവിനു ശിക്ഷിച്ചു.

