എന്.കെ. ദാമോദരന്
മാരാരിക്കുളംതെക്ക് കൊരട്ട് പറമ്പിൽ കൊച്ചുകുഞ്ഞിന്റെ മകനായി 1921-ൽ ജനനം. നാലാംക്ലാസുവരെ പഠിച്ചു. മുഹമ്മയിൽ ബീഡിതെറുപ്പായിരുന്നു തൊഴിൽ. സരമക്കാലത്ത് ബീഡി തൊഴിലാളി യൂണിയന്റെ സെക്രട്ടറിയായിരുന്നു. പൂജവെളി, പോളക്കാടൻ ക്യാമ്പുകളിൽ ഭക്ഷണ സാധനങ്ങൾ ശേഖരിക്കുന്നതിന്റെയും പാചകം ചെയ്യുന്നതിന്റെ ചുമതലക്കാരനായിരുന്നു. പിഇ-7/122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നതിനാൽ 10 മാസക്കാലം ഒളിവിൽ കഴിയേണ്ടിവന്നു. പൊലീസ് പിടിയിലാവുകയും മർദ്ദനമേൽക്കുകയും ചെയ്തു. അഞ്ചുവർഷം ജയിൽവാസമനുഭവിച്ചു. പാർടി വിഭജനത്തിനുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. പിന്നീട് സിപിഐയിൽ പ്രവർത്തിച്ചു. ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.2001-ൽ അന്തരിച്ചു. ഭാര്യ: ശശികല.