ദേവസി കാക്കരിയിൽ
പുന്നപ്ര കാക്കരിയിൽ വീട്ടിൽ ജനനം. മത്സ്യത്തൊഴിലാളിയും യൂണിയൻ പ്രവർത്തകനുമായിരുന്നു. കള്ളക്കേസിൽ പിടിക്കപ്പെട്ട് പൊലീസ് ലോക്കപ്പിൽ ഭീകരമർദ്ദനം അനുഭവിച്ചിരുന്ന സഹപ്രവർത്തകരായ നാല് തൊഴിലാളികളെ വിടുതൽ ചെയ്യിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ മുതലാളിമാരുടെ ഓഫീസ് വളഞ്ഞു. ഓഫീസും കൂടങ്ങളും തീയിട്ടു. ചില വീടുകൾ തകർക്കപ്പെട്ടു. കേസിൽ പ്രതിയായി.തീവയ്പ്പ് കേസിലെ 45 പ്രതികളിൽ 17 പേർ പിടികൊടുക്കാതെ ഒളിവിൽ പോയി. അതിൽ ഒരാളായിരുന്നു ദേവസിയും. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. വെടിവയ്പ്പ് തുടങ്ങിയിട്ടും വാരിക്കുന്തവുമായി മുന്നോട്ടുതന്നെ നീങ്ങി. പൊലീസിന്റെ വെടിയേറ്റു രക്തസാക്ഷിയായി. ക്യാമ്പിലേക്കു കയറുന്ന ചവിട്ടു കല്ലിൽ തലച്ചോറു ചിന്നിച്ചിതറ നിലയിലാണ് ദേവസിയുടെ മൃതദേഹം കിടന്നിരുന്നത്.