കെ.പി. ഗംഗാധരപണിക്കര്‍
കലവൂര്‍ കാട്ടൂര്‍ കിള്ളിക്കാട്ടുവീട്ടില് പളനിയുടെയും കാര്‍ത്ത്യായനിയുടെയും മകനായി 1924-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. ആലപ്പുഴ മല്ലയ്യാ കമ്പനിയില്‍ തൊഴിലാളിയായിരുന്നു. കാട്ടൂർ ക്യാമ്പ് അംഗമായിരുന്നു. മാരാരിക്കുളം പാലം പൊളിക്കുന്നതിൽ പങ്കാളിയായി. പിഇ-7/122 നമ്പർ കേസിൽ പ്രതിയായതിനെ തുടർന്ന് 1946-47-ൽ ഏതാണ്ട് 10 മാസക്കാലം ഒളിവിൽ കഴിയേണ്ടിവന്നു. ഭാര്യ: വാസന്തി. മക്കൾ: ചന്ദ്രിക, അമൃതവല്ലി, അനിരുദ്ധൻ.