സി.കെ രാഘവൻ
മുഹമ്മ തൈവളിയിൽ വീടിൽ 1926-ൽ ജനിച്ചു. ചേർത്തല താലൂക്ക് ബീഡി തൊഴിലാളി യൂണിയന്റെ സംഘാടകനായിരുന്നു. മാരാരിക്കുളം സമരത്തിൽ പങ്കെടുത്തു. പൊലീസിന്റെയും ഗുണ്ടകളുടെയും മർദ്ദനത്തിനു വിധേയനായിട്ടുണ്ട്. മുഹമ്മ 9-ാം നമ്പർ കയർ വ്യവസായ സഹകരണ സംഘം പ്രസിഡന്റായിരുന്നു. 1997 മെയിൽ അന്തരിച്ചു. ഭാര്യ: രത്നമ്മ. മക്കൾ: സുപ്രിയ, സുപ്രഭ, സുധർമ്മ, സുജനപ്രിയലാൽ.