കെ. കരുണാകരൻ
14-ാമത്തെ വയസിൽ എമ്പയർ വർക്സിൽ വണ്ടിചുറ്റുന്ന ജോലിയിൽ പ്രവേശിച്ചു. പിന്നീട് ആര്യാട് ആസ്പിൻവാൾ കമ്പനിയിൽ ചുറ്റുതടുക്ക് ജോലി ചെയ്തു. യൂണിയൻ പ്രവർത്തകനായിരുന്ന കരുണാകരൻ പുന്നപ്ര-വയലാർ സമരത്തിനു മുമ്പാണ് പാർടി അംഗമായത്. സമരം തുടങ്ങുമ്പോൾ ഒരു ചെറുകിട നാടൻ ഫാക്ടറിയിൽ തൊഴിലാളി ആയിരുന്നു. അവിടുത്തെ യൂണിയൻ കൺവീനറുമായിരുന്നു. വലിയവീട് ക്ഷേത്ര മൈതാനത്തെ ക്യാമ്പിൽ ചേർന്നു. ക്യാമ്പിനടത്തുവന്ന ഒരു പൊലീസുകാരനെ കെട്ടിയിട്ടു മർദ്ദിച്ചു. ക്യാമ്പിലെ ജോയിന്റ് കൺവീനർ ആയിരുന്നു. തൊട്ടു വടക്കുവശത്തു രൂപീകരിച്ച് മാലൂർ ക്യാമ്പിന്റെ ചുമതലയും ഉണ്ടായിരുന്നു. കാട്ടൂർ വെടിവയ്പ്പ് വിവരം അറിഞ്ഞപ്പോൾ ജാഥയായി കാട്ടൂരിലേക്കു നീങ്ങി. കരുണാകരനാണ് ജാഥ നയിച്ചത്.