സി.ആര്. കണ്ടപ്പന്‍
മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ചേലാന്തറ വീട്ടിൽ 1920-ൽ ജനനം. മാതാപിതാക്കൾ കയർ തൊഴിലാളികളായിരുന്നു. കണ്ടപ്പൻ ബോംബെ കമ്പനിയിൽ തൊഴിലാളിയായിരുന്നു. തുമ്പോളി സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്തു. പിഇ-7/122 നമ്പർ കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിൽ പോയി. ഒരു വർഷക്കാലം വാടയ്ക്കലിൽ ഒളിവിൽ കഴിഞ്ഞു. ഇതിനിടയിൽ ജോലി നഷ്ടപ്പെട്ടു. യൂണിയന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് ഒരു വർഷം കഴിഞ്ഞ് ജോലി ലഭിച്ചു. എഐറ്റിയുസിയുടെഅംഗമായിരുന്നു.ആലപ്പുഴകയർ ഫാക്ടറിവർക്കേഴ്സ് യൂണിയന്റെമാനേജിംഗ്കമ്മിറ്റിഅംഗമായിരുന്നു. പിന്നീട് കയർ കോർപ്പറേഷനിലായിരുന്നു ജോലി. അവിവാഹിതനായിരുന്നു. 2004-ൽ 85-ാം വയസിൽ അന്തരിച്ചു.