കേശവന് കുറ്റിപ്പുറത്ത്
ആര്യാട് കുറ്റിപ്പുറത്ത് വീട്ടില്‍ കുഞ്ചിരപണിക്കന്റെ മകനായി 1926-ൽ ജനനം. ആസ്പിൻവാൾ കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. കോമളപുരം പാലം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. ആലപ്പുഴ ജയിലില്‍ 1 വര്‍ഷവും 9 മാസവും ജയില്‍വാസം അനുഭവിച്ചു. പാർടി ഭിന്നിപ്പിനുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. പോലീസ് മര്‍ദ്ദനത്തിന്റെ ഫലമായി തലയിലെ ഞരമ്പിന് തകരാറു സംഭവിച്ചു. ചികിത്സയിലിരിക്കെ 2004-ല്‍ ആലപ്പുഴ ജില്ലാ ആശുപത്രിയിൽവച്ച് അന്തരിച്ചു. സഹോദരങ്ങൾ: പണിയ്ക്കല്കുഞ്ഞ്, പെണ്ണമ്മ.ഭാര്യ: ദേവകി. മക്കൾ: സുഭാഷ്, രമേശന്, അശോകന്, ശാന്തകുമാരി, ശശികുമാര്‍