ജോസഫ് പീറ്റർ
മണ്ണഞ്ചേരി പഞ്ചായത്ത് കലവൂർ കൊച്ചിക്കാരൻ വീട്ടിൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നു. കയർ തൊഴിലാളി ആയിരുന്നു. തൊഴിലാളി യൂണിയന്റെ നേതൃനിരയിൽ പ്രവർത്തിച്ചിരുന്നു. വയലാർ സമരത്തിൽ പ്രതിയായി. അറസ്റ്റ് ഒഴിവാക്കാൻ ഒളിവിൽ കഴിഞ്ഞു. ഭാര്യ: അമ്മിണി. മക്കൾ: ടൈറ്റസ്, ജോസഫ്, ജൈനമ്മ, തെതേവൂസ്.

