വി.കെ. കരുണാകരൻ
ആര്യാട് വിശാലുപറമ്പിൽ കറുത്തയുടേയും ഇട്ടിപ്പെണ്ണിന്റെയും മകനായി ജനിച്ചു. കയർ തൊഴിലാളിയായിരുന്നു. ആസ്പിൻവാൾ കമ്പനിയിലായിരുന്നു ജോലി. കൂലി വർദ്ധനവിനായി നടന്ന യൂണിയൻ സമരങ്ങളിൽ സജീവമായിരുന്നു. ആലപ്പുഴ നഗരത്തിൽ നടത്തിയ ജാഥയിൽ പങ്കെടുത്തതിന് പോലീസ് അറസ്റ്റ് എടുക്കുകയും ക്രൂരമായ മർദ്ദനത്തിന് ഇരയാക്കുകയും ചെയ്തു. കോമളപുരം പാലം പൊളിച്ച് പട്ടാളത്തിന് മാർഗ്ഗതടസ്സം സൃഷ്ടിക്കാനുള്ള പരിപാടിയിൽ പങ്കാളിയായി. ഭാര്യ: ലക്ഷ്മി. മക്കൾ: ഏഴ് പേർ.

