റ്റി.കെ. കേശവൻ
മണ്ണഞ്ചേരി വടക്കനാര്യാട് വെളിയിൽ വീട്ടിൽ ജനനം. ട്രാവൻകൂർ കയർ ഫാക്ടറിയിലെ യൂണിയൻ നേതാവായിരുന്നു. പുന്നപ്ര-വയലാർ സമരത്തിൽ പ്രതിയായി. ഏതാണ്ട് ഒരുവർഷക്കാലം ഒളിവിൽ കഴിഞ്ഞു. പൊലീസിന്റെ ക്രൂരമർദ്ദനം രോഗിയാക്കിത്തീർത്തു. ക്ഷയരോഗത്തിനു ചികിത്സയിലിരിക്കെ 1948 മാർച്ച് 7-ന് അന്തരിച്ചു. ഭാര്യ: തങ്കമ്മ.