വി.കെ. കുമാരൻ
മണ്ണഞ്ചേരിമനിച്ചംതയ്യിൽ വീട്ടിൽ കേശവന്റെയും കായിക്കോതയുടേയും മകൻ. 1927-ൽ ജനിച്ചു. പ്രാഥമി കവിദ്യാഭ്യാസത്തിനുശേഷം കൃഷിപ്പണിയിൽ ഏർപ്പെട്ടു. പിന്നീട് പിയേഴ്സ് ലസ്ലി കമ്പനിയിൽ തടുക്കു നെയ്ത്തു തൊഴിലാളിയായി. പുന്നപ്ര വയലാർ സമരത്തിൽ വലിയവീട് ക്യാമ്പിലെ പ്രമുഖ പ്രവർത്തകൻ ആയിരുന്നു.വലിയവീട് ക്ഷേത്രപരിസരത്തുവച്ച് പോലീസിനെ മർദ്ദിച്ച സംഘത്തിൽ അംഗമായിരുന്നു. തമ്പകച്ചുവട് കലിങ്കു പൊളിക്കുന്നതിൽ പങ്കാളിയായി. കണ്ണർകാട് നിന്നും മാരാരിക്കുളം പാലം പൊളിക്കുന്നതിനുള്ള ജാഥയിൽ അംഗമായിരുന്നു. പോലീസ് വെടിവയ്പ്പിൽ സഹപ്രവർത്തകർ വെടിയേറ്റുവീഴുന്നതിൽ സാക്ഷിയായി. പിഇ-7/122 നമ്പർ കേസിൽ പ്രതിയായപ്പോൾ ഒളിവിൽ പോയി. വൈക്കത്ത് ഒരു വീട്ടിൽ കക്കവാരി ഒരു വർഷം ജീവിച്ചു. ഒളിവുജീവിതം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ വനസ്വർഗ്ഗത്തുള്ള ഒന്നരയേക്കർ ഭൂമിജന്മി വിറ്റിരുന്നു. 2012 ആഗസ്റ്റ് 28-ന് അന്തരിച്ചു. ഭാര്യ: സരോജിനി. മക്കൾ: ഓമന, ഉഷ, പുഷ്പജം, ശശികല, ഹരിലാൽ.