കുഞ്ഞൻ അയ്യപ്പൻ
മണ്ണഞ്ചേരി പൊന്നാട് പെരുന്തുരുത്തിൽ പാനിയാലക്കിൽ വീട്ടിൽ കുഞ്ഞന്റെ മകനായി ജനിച്ചു. പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നു. തെങ്ങുകയറ്റതൊഴിലാളി ആയിരുന്നു. വളവനാട് ക്യാമ്പ് കേന്ദ്രീകരിച്ച് സമരത്തിൽ പങ്കെടുത്തു. വാരിക്കുന്തത്തിന് മൂർച്ചകൂട്ടൽ, വാരികുന്തം കൂർപ്പിക്കൽ എന്നിവ ആയിരുന്നു പ്രധാന ചുമതല. ഒളിവുജീവിതവും പോലീസ് പീഡനവും ഏറ്റുവാങ്ങേണ്ടിവന്നു. സമരാനന്തരം കയർത്തൊഴിലാളി യൂണിയൻ സെക്രട്ടറിയായി പ്രവർത്തിച്ചു. ഭാര്യ: ഭാർഗ്ഗവി. മക്കൾ: ഹരിദാസ്, ലീല, മഹിധരൻ, രമണി, ലളിത.

