കുഞ്ഞൻ ദാമോദരൻ
മണ്ണഞ്ചേരി തെക്കേ അമ്പാട്ടുവീട്ടിൽ കുഞ്ഞന്റെയും പാറുവിന്റെയും രണ്ട് മക്കളിൽ ഇളയയാളായി ജനിച്ചു. കൂലിപ്പണി ആയിരുന്നു. വലിയവീട് ക്യാമ്പിലായിരുന്നു പ്രവർത്തനം. കോമളപുരം കലുങ്ക് പൊളിക്കുന്നതിൽ പങ്കാളിയായി. ഇതുസംബന്ധിച്ച് കേസിൽ പ്രതിയായി ജയിൽശിക്ഷ അനുഭവിച്ചു. മണ്ണഞ്ചേരി മാർക്കറ്റിനടുത്തുള്ള പുളിച്ചുവട്ടിൽ പുറകിൽ കൈകെട്ടിയിട്ട് പോലീസ് മർദ്ദിച്ചു. നിരവധിക്കാലം ഒളിവിൽ കഴിഞ്ഞു. ഭാര്യ: മങ്ക. മക്കൾ: കാർത്തി കേയൻ, ചന്ദ്രൻ, കനകമ്മ, ഉദയമ്മ.

