കുഞ്ഞുണ്ണി വാസു
മണ്ണഞ്ചേരി പെരുംതുരുത്ത് തകിടിയിൽ വീട്ടിൽ കുഞ്ഞുണ്ണിയുടെയംകൊച്ചുപാറുവിന്റെയും മകനായി 1918-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നു. പി.എൽ. കമ്പനി തൊഴിലാളി ആയിരുന്നു. സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകനായിരുന്നു. 1938-ലെ സമരത്തിൽ പിഇ-7/116 കേസിൽ അറസ്റ്റിലായി. 9 മാസം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു. പുന്നപ്ര-വയലാർ സമരത്തിൽ തകിടിയിൽ ക്യാമ്പിന്റെ ലീഡർ ആയിരുന്നു. സമരാനന്തരം മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്, കാവുങ്കൽ ദേവസ്വം പ്രസിഡന്റ്, അഞ്ചേരി പെരുന്തുരുത്ത് പാടശേഖരകമ്മറ്റി പ്രസിഡന്റ്, 582-ാം നമ്പർ എസ്എൻഡിപി ശാഖാ പ്രസിഡന്റ്, നാളികേരസംഘം പ്രസിഡന്റ് എന്നീ നില കളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാവുങ്കൽ ഗവൺമെന്റ് എൽപി സ്കൂളിന്റെ സ്ഥാപകരിൽ ഒരാളാണ്. ഭാര്യ: കമലാക്ഷി.